NEWS
വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി
03/05/2026 10:30 PM IST
nila

ചെങ്ങന്നൂർ. സെന്റ്.ഇഗ് നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ.മത്തായി സഖറിയ, ഫാ. ഗീവർഗീസ് കോശി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രധാന പെരുന്നാൾ മെയ് 9, 10 തീയതി കളിൽ നടത്തും.9 ശനിയാഴ്ച
വൈകിട്ട് 5-30ന് സന്ധ്യാ നമസ്കാരത്തെ തുടർന്ന് ഭക്തി നിർഭരമായ പ്രദക്ഷിണം വന്മഴി സെന്റ് ജോർജ് കുരിശടിയിൽ നിന്നും ആരംഭിച്ച് പള്ളിയിൽ എത്തിച്ചേരും. മെയ് 10-ഞായർ രാവിലെ 7-ന് പ്രഭാത നമസ്ക്കാരത്തെ തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന .തുടർന്ന് ആശീർവാദം നേർച്ചവിളമ്പ്, കൊടിയിറക്ക്... എന്നിവ നടത്തും .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










